ഷക്കീലിെൻറ കൂടുതൽ തട്ടിപ്പ് പുറത്ത് കോടികൾ തട്ടിയതിെൻറ രേഖകൾ കണ്ടെത്തി
text_fieldsആലപ്പുഴ: ഫ്ലാറ്റ് നിർമാണത്തിെൻറ മറവിൽ സാമ്പത്തികതട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി കോടികൾ തട്ടിയതിെൻറ തെളിവ് പൊലീസിന് ലഭിച്ചു. കണ്ണൂർ മാടായി പഞ്ചായത്ത് പുതിയങ്ങാടി സിവ്യൂവിൽ പി.സി ഷക്കീൽ (40) നിരവധിപേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തതിെൻറ രേഖകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ആലപ്പുഴ കൊമ്മാടി സ്വദേശിയും മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമായ കൃഷ്ണകുറുപ്പിെൻറ ദേശീയപാതയോരത്തെ 50 സെൻറ് ഭൂമി തട്ടിയെടുത്തകേസിൽ പിടിയിലായതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. അന്വേഷണത്തിൽ ഗൾഫ് മലയാളിയടക്കം നിരവധിപേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയതിെൻറ ധാരണപത്രവും നിരവധിബാങ്കുകളില് വായ്പയെടുത്ത് മുങ്ങിയതിെൻറ രേഖകളും ലഭിച്ചു.
2017ൽ വ്യാജഡോക്ടർ ചമഞ്ഞ് ആശുപത്രി ഉപകരണങ്ങൾ വാങ്ങാനെന്ന പേരിൽ ചെക്ക് നൽകി കോട്ടയം സ്വദേശിയിൽനിന്ന് 19 ലക്ഷം കവർന്നതാണ് പുതിയ പരാതി.
ഡോ. ഷക്കീൽ എന്ന പരിചയപ്പെടുത്തിയാണ് പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചത്. ഒരുമാസത്തെ സാവകാശത്തിൽ ആശുപത്രി ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാണ് പണം വാങ്ങിയത്.
ഡോക്ടറുടെ ഐഡൻറിറ്റി കാർഡ് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങി. ചെക്ക് ബാങ്കിൽ നൽകിയെങ്കിലും പണമില്ലാതെ മടങ്ങി. ഇതിനിടെ, ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയതിനാൽ മറ്റ് നടപടിക്ക് പോയില്ല. തിങ്കളാഴ്ച പത്രവാർത്തകണ്ട് തന്നെ കബളിപ്പിച്ചത് ഷക്കീലാണെന്ന് തിരിച്ചറിഞ്ഞ് തട്ടിപ്പിനിരയായ ആൾ ആലപ്പുഴ ഡി.സി.ആർ.ബിയെ സമീപിച്ചതോടെയാണ് സംഭവത്തിെൻറ ചുരുളഴിഞ്ഞത്. തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി സബ്ഡിവിഷന് കീഴിൽ വരുന്ന ബന്ധപ്പെട്ട സ്റ്റേഷനിൽ കേസെടുക്കാൻ പരാതി കൈമാറി.
ഗൾഫ് മലയാളിയടക്കമുള്ളവർ സാമ്പത്തിക തട്ടിപ്പിന് ഇരയായതായി ഡി.സി.ആർ.ബി ഡിവൈ.എസ്.പി എസ്.വിദ്യാധരൻ 'മാധ്യമ'ത്തോട് പറഞ്ഞു. നിരവധിപേരുടെ ഫോൺവിളികൾ എത്തുന്നുണ്ട്.
തട്ടിപ്പ് നടത്തിയ ചിലരേഖകളുടെ കോപ്പി കിട്ടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഗൾഫ് മലയാളിയിൽനിന്ന് 1,50,000 ദിർഹം (33ലക്ഷം) ബിസിനസ് ആവശ്യാർഥം കടം വാങ്ങിയതിെൻറ കരാറും കോട്ടയം സ്വദേശിയിൽനിന്ന് 22 ലക്ഷം തട്ടിയതിെൻറ രേഖകളും ലഭിച്ചിട്ടുണ്ട്.
ഗൾഫ്മലയാളി പണം തിരിച്ചുചോദിച്ചപ്പോൾ അയാൾ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഹൈകോടതിയിൽ പരാതി നൽകിയതിെൻറ പകർപ്പും കണ്ടെടുത്തിട്ടുണ്ട്. അതിനിടെ, പ്രതി ഉപയോഗിച്ച മറ്റൊരു ആഡംബരകാർ മരിച്ചയാളുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിെൻറ അന്വേഷണം മുറുകിയതോടെ കാർ മറ്റൊരാളെ ഏൽപിച്ചശേഷം മുങ്ങി. ഇയാൾ കാർ തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഇയാളിൽനിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ആലപ്പുഴയിൽനിന്നുള്ള അന്വേഷണസംഘം കൊച്ചിയിലേക്ക് പോയി. ആഡംബരകാർ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.