മിഠായി മോഷ്ടിെച്ചന്നാരോപിച്ച് കടയുടമ ദളിത് വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചു
text_fieldsചെന്നൈ: തമിഴ്നാട് മധുര തിരുമംഗലത്ത് മിഠായി മോഷ്ടിെച്ചന്നാരോപിച്ച് ദളിത് വിദ്യാർഥികളെ കെട്ടിയിട്ടു. ഒൻപതാം ക്ലാസ് വിദ്യാർഥികളെയാണ് കെട്ടിയിട്ടതെന്ന് ‘അബോളിഷൻ ഓഫ് അൺടച്ചബിലിറ്റി ഫ്രണ്ട്’പ്രവർത്തകർ ആരോപിച്ചു. കടയുടമയും ബന്ധുക്കളും ചേർന്നാണ് വിദ്യാർഥികളെ കെട്ടിയിട്ടതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
മധുര ജില്ലയിലെ തിരുമംഗലത്തിനടുത്തുള്ള ആലംപട്ടി ഗ്രാമത്തിലാണ് സംഭവം. മിഠായി മോഷ്ടിച്ചതിന് രണ്ട് സ്‌കൂൾ കുട്ടികളെ തൂണിൽ കെട്ടിയിട്ടതായും മർദിച്ചതായും ആരോപണമുണ്ട്. അച്ചംപട്ടി തിരുമംഗലം സർക്കിളിലുള്ള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നവരാണ് വിദ്യാർഥികൾ. സ്‌കൂളിന് സമീപത്തെ ആദി ദ്രാവിഡർ വെൽഫെയർ ഹോസ്റ്റലിലാണ് ഇവർ താമസിക്കുന്നത്.
മാർച്ച് 21ന് ആലംപട്ടിയിലെ സന്തോഷിന്റെ കടയിൽ നിന്ന് ഇവർ പലഹാരങ്ങൾ വാങ്ങി. ഈസമയം കടയിൽ കൂടുതൽ ഇടപാടുകാരുണ്ടായിരുന്നു. തിരക്കിനിടെയാണ് വിദ്യാർഥികൾ മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമയും ബന്ധുക്കളും ചേർന്ന് വിദ്യാർത്ഥികളെ തൂണിൽ കെട്ടിയിട്ട് മർദിച്ചത്.
വിവരമറിഞ്ഞ് ഹോസ്റ്റൽ സൂക്ഷിപ്പുകാരനായ വിജയനും ആക്രമണത്തിനിരയായ വിദ്യാർഥികളിൽ ഒരാളുടെ ബന്ധുവും സ്ഥലെത്തത്തി. ഇവർ നൽകിയ പരാതിയിൽ ജില്ലാ പോലീസ് സൂപ്രണ്ട് ശിവപ്രസാദിന്റെ നിർദ്ദേശപ്രകാരം കടയുടമ സന്തോഷിനും കുടുംബത്തിനുമെതിരെ ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പ്രതികൾക്കെതിരേ എസ്‌സി/എസ്‌ടി അതിക്രമങ്ങൾ തടയൽ നിയമ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യണമെന്നും എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും. രണ്ട് വിദ്യാർഥികൾക്കും മെഡിക്കൽ കൗൺസിലിങ് നൽകുകയും അവർക്ക് പഠനം തുടരാനുള്ള സംവിധാനം ഒരുക്കുകയും വേണമെന്നും അബോലിഷൻ ഓഫ് അൺടച്ചബിലിറ്റി ഫ്രണ്ട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.