സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെ; ആദ്യം കത്തിക്കാൻ ശ്രമിച്ചെന്ന് പ്രതി
text_fieldsപണിക്കൻകുടി (ഇടുക്കി): പണിക്കൻകുടിയിൽ വീട്ടമ്മയായ സിന്ധുവിനെ അടുക്കളയിൽ കുഴിച്ചുമൂടിയത് ജീവനോടെ എന്ന് കേസിലെ പ്രതി ബിനോയിയുടെ മൊഴി. ആദ്യം കഴുത്തുഞെരിച്ചതിനെ തുടർന്ന് ബോധരഹിതയായ സിന്ധു മരിച്ചെന്ന് കരുതി കത്തിക്കാനുള്ള ശ്രമം നടത്തി. എന്നാൽ, മരിച്ചില്ലെന്ന് മനസിലായതോടെ അടുക്കളയിൽ ജീവനോടെ കുഴിച്ചിടുകയായിരുന്നുവെന്നും ബിനോയ് പൊലീസിന് മൊഴി നൽകി.
കൊലപാതകത്തിന് പിന്നാലെ സിന്ധുവിന്‍റെ വസ്ത്രങ്ങൾ വീടിന് സമീപത്തെ ചെക് ഡാമിന്‍റെ വശത്ത് ഉപേക്ഷിച്ചെന്നാണ് ബിനോയ് മൊഴി നൽകിയത്. ഇതുപ്രകാരം ഇവിടെ എത്തിച്ച് വസ്ത്രം കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
രാവിലെ പണിക്കൻകുടിയിലെ ബിനോയിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കൊലപാതകം നടത്തിയ രീതിയെ കുറിച്ച് പ്രതി പൊലീസിനോട് വിവരിച്ചത്. വരും ദിവസങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞ പാലക്കാട്, പൊള്ളാച്ചി, തൃശൂർ, ചങ്ങനാശേരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും.
സംശയത്തെ തുടർന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായപ്പോൾ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നത്. കൊലപാതകം നടന്ന 12ാം തീയതി രാത്രി മറ്റ് പുരുഷന്മാരെ ഫോണിൽ വിളിക്കുന്നത് സംബന്ധിച്ച് സിന്ധുവും ബിനോയിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കത്തിന് പിന്നാലെ സിന്ധുവിനെ പ്രതി മർദിച്ചു.
തറയിൽ വീണ സിന്ധുവിനെ പ്രതി തലയണയും തുണിയും മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് സിന്ധുവിന്‍റെ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും അടുക്കളയിൽ മൃതദേഹം കുഴിച്ചു മൂടുകയുമായിരുന്നു. ഈ മൊഴിയിലാണ് തെളിവെടുപ്പ് വേളയിൽ പ്രതി മാറ്റംവരുത്തിയിട്ടുള്ളത്.
ആഗസ്റ്റ് 12നാണ് സിന്ധുവിനെ കാണാതായത്. തുടർന്ന് മകൻ വിവരം സിന്ധുവിന്‍റെ സഹോദരന്മാരെ വിവരം അറിയിച്ചു. 15ന് ഇവർ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. അമ്മയെ കാണാതായ ദിവസം ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് പണിതതായി ശ്രദ്ധയില്‍ പെട്ടത്.
സംശയം ഉടലെടുത്തതോടെ വെള്ളിയാഴ്ച ബിനോയിയുടെ വീട് പരിശോധിക്കാന്‍ സിന്ധുവിന്‍റെ ബന്ധുക്കൾ തീരുമാനിച്ചു. ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അടുക്കളവാതില്‍ ചാരിയനിലയിലായിരുന്നു. വീട്ടില്‍ കയറിയ ഇവര്‍ മകൻ പറഞ്ഞ കാര്യം ശരിയാണെന്ന് ഉറപ്പിച്ചു.
പിന്നീട് പുതുതായി പണിത അടുപ്പ് പൊളിച്ച് ഇളകിയ മണ്ണ് നീക്കിയപ്പോള്‍ കൈയും വിരലുകളും കണ്ടെത്തി. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 16ന് ഒളിവില്‍പോയ പ്രതിയെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് വെള്ളത്തൂവൽ പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.