Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബ്രിട്ടനിൽ...

ബ്രിട്ടനിൽ വെടിവെപ്പ്​; ആയുധധാരിയടക്കം ആറുപേർ മരിച്ചു

text_fields
bookmark_border
plymouth shooting
cancel

ലണ്ടൻ: ദക്ഷിണ പടിഞ്ഞാറൻ ഇംഗ്ലീഷ്​ നഗരമായ പ്ലിമത്തിൽ ആറുമിനിറ്റിനിടെ തോക്കുധാരി മൂന്നുവയസുകാരിയുൾപ്പെടെ അഞ്ചുപേരെ വെടിവെച്ചു ​െകാലപ്പെടുത്തി. ഗാർഹികാതിക്രമവുമായി ബന്ധപ്പെട്ട കേസാണിതെന്ന്​ പൊലീസ്​ അറിയിച്ചു.

ആക്രമി പിന്നീട്​ സ്വയം വെടിവെച്ച്​ മരിച്ചു. പ്ലിമത്തിലെ കീഹാം പ്രദേശത്ത്​ വ്യാഴാഴ്ച വൈകീട്ടാണ്​ സംഭവം നടന്നത്​​. ക്രെയിൻ ഓപ്പറേറ്ററായ ജാക്​ ഡേവിസൺ എന്ന 22കാരനാണ്​ പ്രതിയെന്ന്​ പൊലീസ്​ അറിയിച്ചു. നാലുപേർ സംഭവസ്​ഥലത്ത്​ ​െവച്ച്​തന്നെ​ മരിച്ചു​.

ആക്രമിയുടെ മൃതദേഹവും കണ്ടെടുത്തു.​ വെടിവെപ്പിൽ പരിക്കേറ്റ ഒരു സ്​ത്രീ ആശുപത്രിയിൽവെച്ചാണ്​ മരിച്ചത്. വെടിവെക്കുന്ന ശബ്​ദവും അലർച്ചയും മറ്റും കേട്ട പ്രദേശവാസികളാണ്​ പൊലീസിനെ വിവരമറിയിച്ചത്​. ആയുധധാരിയും മരിച്ചവരും തമ്മിൽ എന്തെങ്കിലും​ ബന്ധമു​ണ്ടോയെന്ന്​ പൊലീസ്​ അന്വേഷണം തുടങ്ങി.

ആഭ്യന്തര സെക്രട്ടറി പ്രീതി പ​േട്ടൽ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. ബ്രിട്ടനിൽ വെടിവെപ്പ്​ കൊലപാതകങ്ങൾ അപൂർവമായേ നടക്കാറുള്ളൂ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പ്ലിമത്ത് പൊതുവേ ​ശാന്തമായ ഇടമാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainCrime NewsshootingPlymouth
News Summary - six Died Including Suspected Gunman In Britain Shooting
Next Story