അടച്ചിട്ട കടമുറിയിൽ നിന്ന് തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം: ദുരൂഹത ഒഴിഞ്ഞില്ല
text_fieldsകോഴിക്കോട്: അഴിയൂർ കുഞ്ഞിപ്പള്ളി ടൗണിൽ അടച്ചിട്ട കടമുറിയിൽ മനുഷ്യെൻറ തലോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത ഒഴിഞ്ഞില്ല. ഇതിൽ കൂടുതൽ വ്യക്തതക്ക് ഫോറൻസിക് റിപ്പോർട്ട് നിർണായകമാണ്.
ദേശീയപാത നിർമ്മാണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിൽ തൊഴിലാളികളാണിത് കണ്ടെത്തിയത്. പേപ്പർ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കിടയിലാണ് തലയോട്ടി കണ്ടത്. ഈ കട ഒരു വർഷത്തിലേറെയായി പ്രവർത്തിക്കാറില്ല ഷട്ടർ അടച്ച നിലയിലാണ്. ആറുമാസത്തിലേറെ പഴക്കമുള്ള ശരീരമാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍ ഭാഗം ഷട്ടര്‍ ആണെങ്കിലും പിന്‍ഭാഗങ്ങളിലൂടെ ഉളളിലേക്ക് കടക്കാന്‍ വഴിയുണ്ട് സംഭവ സ്ഥലത്ത് നിന്നും ലഭിച്ച മൊബൈൽ ഫോൺ സൈബർ സെല്ലിന് കൈമാറി. ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ നിർണ്ണായക മാവും.
പുരുഷനോ ,സ്ത്രീയോ , വയസ്സ് തുടങ്ങിയ കാര്യങ്ങള്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ടിന് ശേഷം മാത്രമേ അറിയുകയുളളൂ അടുത്ത സ്റ്റേഷനുകളിലും മറ്റും കാണാതായ ആളുകളെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ, കൊയിലാണ്ടിയിൽ നിന്നും കാണാതായ ആളാണെന്ന് ചില സംശയങ്ങൾ ഉണ്ടായിരുന്നു. ഫോറസിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.
ജനുവരി 11നാണ് തലയോട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. റൂറൽ എസ് പി അര വിന്ദ് സുകുമാര്‍ ഡിവൈ.എസ്.പി.ഹരിപ്രസാദ് , സ്പെഷല്‍ ബ്രാഞ്ച് ഡിവൈ. എസ്.പി ബാലചന്ദ്രന്‍,ചോമ്പാല എസ്.ഐ. കെ.രാജേഷ് , തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.