Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Murder
cancel
Homechevron_rightNewschevron_rightCrimechevron_rightരാത്രി രണ്ടുമണിക്ക്...

രാത്രി രണ്ടുമണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകൻ ഡംബലുകൊണ്ട് തലക്കടിച്ച് കൊന്നു

text_fields
bookmark_border

ഹൈദരാബാദ്: രാത്രി രണ്ടുമണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകൻ ഡംബലുകൊണ്ട് തലക്കടിച്ച് ​​കൊന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരിയെയും 24കാരൻ ആക്രമിച്ചു. തെലങ്കാനയിലെ സുൽത്താൻ ബസാറിൽ തിങ്കളാഴ്ചയാണ് സംഭവം.

24കാരനായ ​​കോണ്ടസുധീർ കുമാർ അമ്മ പപ്പമ്മയെയാണ് കൊല​പ്പെടുത്തിയത്. രാത്രി രണ്ടുമണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞതിനായിരുന്നു ആക്രമണം. സുധീർ കുമാർ പപ്പമ്മയെ ആക്രമിക്കുന്നത് കണ്ടതോടെ തടയാൻചെന്ന സഹോദരി സുചിത്രയെയും ആക്രമിച്ചു. ഗുരുതര പരി​ക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് സുചിത്ര. സുധീറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഏഴുവർഷം മുമ്പ് ഭർത്താവ് മരിച്ചതിന് ശേഷം പപ്പമ്മയാണ് രണ്ടുമക്കളെയും വളർത്തിയിരുന്നത്. ബിരുദം പൂർത്തിയാക്കിയ ശേഷം ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തുവരികയായിരുന്നു സുധീർ. എന്നാൽ ഒരു​വർഷം മുമ്പ് ജോലിയിൽനിന്ന് രാജിവെച്ച് വീട്ടിൽതന്നെ ഒതുങ്ങികൂടുകയായിരുന്നു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും സ്വകാര്യ ആ​​ശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabaddumbbellMurder
News Summary - Son kills mom with dumbbell in Hyderabad for asking him to stop exercising
Next Story