കമ്പകക്കാനം കൂട്ടക്കൊലക്ക് പിന്നിലും മന്ത്രവാദവും തർക്കവും
text_fieldsതൊടുപുഴ: നാടിനെ നടുക്കിയ വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനം കൂട്ടക്കൊലക്കേസിന് പിന്നിലും ആഭിചാരക്രിയകളും അതുമായി ബന്ധപ്പെട്ട തർക്കവുമായിരുന്നുവെന്നാണ് ആദ്യം പുറത്തുവന്ന വിവരങ്ങൾ. 2018 ജൂലൈ 29ന് രാത്രിയായിരുന്നു കൊലപാതകം. കമ്പകക്കാനം കാനാട്ട് കൃഷ്ണന് (52), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (20), മകന് അര്ജുന് (18) എന്നിവരെ തലക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയശേഷം മൃതദേഹം വീടിന് പിന്നിലെ ചാണകക്കുഴിയിൽ മൂടുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. നാല് പ്രതികളായിരുന്നു കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.
ആസൂത്രകനും കൃഷ്ണെൻറ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ്, സുഹൃത്തുക്കളായ ലിബീഷ് ബാബു, ശ്യാം പ്രസാദ്, സനീഷ് എന്നിവരായിരുന്നു പ്രതികൾ. മന്ത്രവാദത്തിന്റെ പേരില്‍ കൃഷ്ണനും ശിഷ്യൻ അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം കൊലപാതകത്തിലേക്ക് നയിച്ചെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ പറഞ്ഞത്. കൃഷ്ണനോടൊപ്പം വീട്ടില്‍ താമസിച്ച് അനീഷ് മാന്ത്രികവിദ്യകൾ സായത്തമാക്കിയിരുന്നു. പിന്നീട് അനീഷ് നടത്തിയിരുന്ന മാന്ത്രിക കര്‍മങ്ങള്‍ ഫലിക്കാതെ വന്നതോടെ ഇത് കൃഷ്ണന് കാരണമാണെന്ന് വിശ്വസിച്ചു.
കൃഷ്ണെൻറ കൈവശമുള്ള താളിയോല ഗ്രന്ഥങ്ങള്‍ കൈവശപ്പെടുത്താനുമായിരുന്നു കൊല. എന്നാൽ, പിന്നീട് വീടിൽ സൂക്ഷിച്ച പണവും സ്വർണാഭരണങ്ങളും സ്വന്തമാക്കാനായിരുന്നു കരുതിക്കൂട്ടിയുള്ള കൂട്ടക്കൊലയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അടുത്തിടെ കേസിലെ ഒന്നാംപ്രതി തേവർകുടിയിൽ അനീഷിനെ വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.