അസമിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം
text_fieldsദിസ്‌പൂർ: അസമിലെ ബാർപേട്ട ജില്ലയിൽ പതിനേഴുകാരിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി സഹാദരിയോടൊപ്പം സ്ഥലത്തെ പുസ്തകമേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ഇരുവരുടെയും അടുത്തേക്ക് വന്നയാൾ പെൺകുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച് രക്ഷപ്പെടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അക്രമിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശിലും കഴിഞ്ഞ ശനിയാഴ്ച സമാനമായ സംഭവം നടന്നിരുന്നു. 23കാരിയായ പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കാൻ കാമുകൻ തന്റെ കടയിലെ തൊഴിലാളിക്ക് പണം നൽകിയിരുന്നു. മഹാരാജ്ഗഞ്ചിലായിരുന്നു സംഭവം. പെൺകുട്ടിയും മറ്റൊരു യുവാവുമായുള്ള വിവാഹനിശ്ചയം ഉറപ്പിച്ചതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ യുവാവിനും തൊഴിലാളിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.