പോക്സോ കേസിൽ രണ്ടാനച്ഛന് ആജീവനാന്ത തടവ്
text_fieldsകോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ആജീവനാന്ത തടവ്. വിവിധ വകുപ്പുകളിലായാണ് തടവ് വിധിച്ചതെങ്കിലും ഒന്നിച്ച് അനുഭവിക്കണം. കൂടാതെ ഒരുലക്ഷം രൂപ പിഴയും അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവും അനുഭവിക്കണം. അഡീഷനൽ ജില്ല കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. മാതാവ് ജോലിക്കുപോയ സമയത്താണ് കുട്ടിയെ ഉപദ്രവിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർമാരായിരുന്ന ഇ.കെ. സോൾജിമോൻ, എം. ബിജു എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി 26 സാക്ഷികളും 33 പ്രമാണങ്ങളും ആറ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.