Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപത്താംക്ലാസുകാരിയെ...

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ

text_fields
bookmark_border
no rape 6921
cancel

അടിമാലി: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ 44കാരനാണ് അറസ്റ്റിലായത്.

കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാനച്ഛനും അമ്മയും കൂടിയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞു.

ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. കുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

15 വർഷം മുമ്പാണ് പ്രതി പെൺകുട്ടിയുടെ മാതാവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. ഇതിനിടെ നിരവധി തവണ പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSOrape
News Summary - stepfather who raped a 10th class girl and made her pregnant was arrested
Next Story