പുതുവത്സരാഘോഷത്തിനിടെ പൊലീസിന് കല്ലേറ്: ഏഴു പ്രതികൾ കീഴടങ്ങി
text_fieldsപെരിന്തൽമണ്ണ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡി.ജെ പാർട്ടി നിർത്തിവെപ്പിക്കാനെത്തിയ പൊലീസുകാർക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഏഴു പ്രതികൾ കീഴടങ്ങി. താഴേക്കോട് അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ കണ്ണാത്തിയിൽ രതീഷ് കുമാർ (37), വലിയ പീടിയേക്കൽ ബാബു മണി (39), കുട്ടപ്പുലാൻ പ്രേംപ്രകാശ് (45), വലിയ പീടിയേക്കൽ മഹേഷ് (31), കുട്ടപ്പുലാക്കൽ പ്രമോദ് (39), കുട്ടപ്പുലാക്കൽ മജു മോൻ (38), തൊണ്ടിയിൽ അനൂപ് (41) എന്നിവരാണ് പൊലീസിൽ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ 31ന് അരക്കുപറമ്പ് കരിങ്കാളികാവിൽ ക്ലബ് പ്രവർത്തകർ നടത്തിയ ഡി.ജെ പാർട്ടി സമയം വൈകിയും തുടരുന്നെന്നും സംഘർഷത്തിന് സാധ്യതയുണ്ടെന്നും വിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് പരിപാടി നിർത്തിവെപ്പിച്ച ശേഷം മൈക്ക് പൊലീസ് ജീപ്പിലേക്ക് മാറ്റിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. പൊലീസിന്റെ വാഹനം പുറപ്പെടുന്നതിനിടെ ഒരു സംഘം തുടരെ കല്ലെറിഞ്ഞു. ഗ്രേഡ് എസ്.ഐ ഉദയകുമാർ, സീനിയർ പൊലീസ് ഓഫിസർ ഉല്ലാസ് എന്നിവർക്ക് കല്ലേറിൽ പരിക്കേറ്റു. പൊലീസ് വാഹനത്തിനും കേടുപാട് പറ്റിയിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സി. അലവി, എസ്.ഐമാരായ യാസർ ആലിക്കൽ, തുളസി, എ.എസ്.ഐ വിശ്വംഭരൻ, എസ്.സി.പി.ഒ ജയമണി, എ.പി. ഷജീർ, സൽമാൻ ഫാരിസ്, ജയേഷ് കാഞ്ഞിരപ്പുഴ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.