ഷിജുവിനെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ ഇടപെടൽ
text_fieldsചിറയിൻകീഴ്: കുടിവെള്ളത്തിന്റെ മറവിൽ ലഹരി വില്പന നടത്തിയ ഷിജുവിനെ കുടുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കം. സമീപകാലത്ത് ചിറയിൻകീഴ് മേഖലയിൽ പിടിയിലായ മയക്കുമരുന്ന് കേസിലെ പ്രതികളിൽ നിന്ന് ലഭിച്ച സൂചനയിലൂടെയാണ് ഈ മേഖലയിൽ വലിയ തോതിൽ ലഹരി ഉൽപ്പന്നങ്ങൾ ശേഖരിക്കപ്പെട്ടിട്ടുണ്ടെന്നും അറിയുന്നത്.
തുടർന്നുള്ള അന്വേഷണത്തിലാണ് ഷിജു പോലീസ് നിരീക്ഷണത്തിൽ ആവുന്നത്. ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ അഴൂർ കുറക്കട തെറ്റിച്ചിറ ജംഗ്ഷന് സമീപം ശംഭുമോഹന്റെ ഉടമസ്ഥതയിലുള്ള കുറയ്ക്കടയ്ക്ക് സമീപമുള്ള ഗോഡൗണിൽ ബുധനാഴ്ച വെളുപ്പിന് ഒരു മണിയോടുകൂടിയാണ് പോലീസ് സംഘം എത്തിയത്. ഇവിടെ ശേഖരിച്ചിരുന്ന പാൻ മസാല ശേഖരം കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ഞെട്ടി. ഏകദേശം 200 ഓളം ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു.
ഗോഡൗൺ ആലംകോട് വഞ്ചിയൂർ പള്ളിമുക്ക് അരിവാളൂർക്കോണം ബർക്കത്ത് ജില്ലയിൽ ഷിജുവാണ് ഏറ്റെടുത്ത് നടത്തിയിരുന്നത്. കെട്ടിടം ഉടമ ശംഭു മോഹനന് ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് പോലീസ് നിഗമനം. തനിക്ക് ഇത് സംബന്ധിച്ച് ബന്ധമില്ലെന്ന് കെട്ടിടം ഉടമ പറഞ്ഞെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇത് വിശ്വാസിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട ഉടമയെയും പോലീസ് പ്രതിചേർത്ത് അറസ്റ്റ് ചെയ്തതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.