ആത്മഹത്യാ പ്രേരണക്കുറ്റം: യുവാവ് അറസ്റ്റിൽ
text_fieldsവൈപ്പിൻ: ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവാവിനെ അറസ്റ്റ്ചെയ്തു. കൊല്ലം എടമുളക്കൽ ആയുർ പൊയ്കവിള വീട്ടിൽ ബിബിൻ ബിജു ഡാനിയലിനെയാണ് (30) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ വീട്ടിൽ ശ്രീകാന്ത് ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ് .
ശ്രീകാന്ത് ജോലി ചെയ്തിരുന്ന ഡി.ബി. സ്റ്റൈൽ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പ്രതി. ബിബിന്റെ ബൈക്ക് ശ്രീകാന്തിന് ഓടിക്കാൻ നൽകിയിരുന്നു. ഇത് നഷ്ടപ്പെട്ടു പോയതിനെ തുടർന്ന് ബൈക്ക് തിരികെ കിട്ടാൻ യുവാവിനെ പ്രതി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു.
ശ്രീകാന്തിന്റെ അച്ഛൻ ഉപയോഗിച്ച കാർ പ്രതി കൈവശപ്പെടുത്തുകയും ചെയ്തു. സബ് ഇൻസ്പെക്ടർമാരായ എ.കെ. സുധീർ, പി.എൻ. ഷിബു, എ .എസ്.ഐ രാധാകൃഷ്ണൻ സി.പി.ഒമാരായ ഉമേഷ്, സ്വരാഭ്, സനൽ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.