വീടുകയറി ആക്രമണത്തിലെ പ്രതികൾ പിടിയിൽ
text_fieldsവള്ളികുന്നം: യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ഓച്ചിറ വൈനകം കൈലാസത്തിൽ അഖിൽ ഡി. പിള്ള (കുക്കു -27), വയനകം ആദർശ് ഭവനത്തിൽ ആദർശ് ( കണ്ണൻ (21), വള്ളികുന്നം വട്ടക്കാട് കാരാഴ്മ അസിം മൻസിൽ അസിം (19) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
വള്ളികുന്നം വട്ടക്കാട് അരുൺ നിവാസിൽ എത്തിയ വള്ളികുന്നം സ്വദേശി അനൂപിനെയാണ് ആക്രമിച്ചത്. കഴിഞ്ഞ രണ്ടിന് പുലർച്ചയായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കാരണം. അക്രമത്തിനിടയിൽ വെട്ടേറ്റ അഖിൽ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയിരുന്നു. ഇവരാണ് പൊലീസിനെ അറിയിച്ചത്. അനൂപ് നിരവധി കേസുകളിൽ പ്രതിയാണ്. നേരത്തേ അഖിലിന്റെ ബൈക്ക് അടിച്ച് തകർക്കുകയും ആദർശിനെ മർദിക്കുകയും ചെയ്തിട്ടുണ്ട്.
സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസ്, എസ്.ഐ അൻവർ, എ.എസ്.ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണു, സീതാമ്മ, സിവിൽ പൊലീസ് ഓഫിസർമാരായ ജിഷ്ണു, വിജേഷ്, ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.