Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകരിപ്പൂരിൽ രണ്ട്​...

കരിപ്പൂരിൽ രണ്ട്​ കസ്റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
suspension
cancel

കരിപ്പൂർ: യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയ സംഭവം റിപ്പോർട്ട്​ ചെയ്യാത്തതുമായി ബന്ധപ്പെട്ട്​ കോഴിക്കോട്​ വിമാനത്താവളത്തിൽ രണ്ട്​ കസ്റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ. എയർ കസ്​റ്റംസ്​ സൂപ്രണ്ട്​ പ്രമോദ്​ സബിത, ഹവിൽദാർ സനിത്​ എന്നിവരെയാണ്​ അന്വേഷണ വിധേയമായി കസ്റ്റംസ്​ കമീഷണർ സസ്​പെന്‍റ്​ ചെയ്തിരിക്കുന്നത്​.

കഴിഞ്ഞ ജൂലൈ 26ന്​ ദുബൈയിൽ നിന്ന്​ ഒതായി സ്വശേദി ശിഹാബ്​ എന്ന യാത്രികൻ സ്വർണവുമായി എത്തുന്നതായി കസ്റ്റംസിനും പൊലീസിനും വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ്​ ഇയാളെ തടഞ്ഞുനിർത്തി. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ പൊലീസും ഇയാളെ ചോദ്യം ചെയ്തു. സ്വർണം കസ്റ്റംസിന്​ കൈമാറിയതായി പൊലീസിനെ അറിയിച്ചു. തുടർന്ന്​ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ഒരു ക്യാപ്സൂൾ കണ്ടെത്തി.

പിടികൂടിയ സ്വർണം കസ്റ്റംസ്​ രജിസ്റ്റർ ചെയ്തില്ലെന്ന്​ മനസ്സിലായതിനെ തുടർന്ന്​ പൊലീസ്​ ​​ജോ. കമീഷണർക്ക്​ റിപ്പോർട്ട്​ നൽകി. പിന്നീട്​ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ്​ നടപടി. പ്രിവന്‍റിവ്​ വിഭാഗം നടത്തിയ അന്വേഷണത്തിൽ കരിപ്പൂരിലെത്തിയ യാത്രികനെ പരിശോധനക്കായി കസ്റ്റംസ് ഉദ്യോഗസ്ഥർ സി.സി.ടി.വി ഇല്ലാത്ത ഭാഗത്തേക്ക്​ ​കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ രണ്ടുപേരെ അന്വേഷണ വിധേയമായി സസ്‌പെന്‍റ്​ ചെയ്തിരിക്കുന്നത്​.

അതേ സമയം, സ്വർണം തങ്ങൾ എടുത്തിട്ടില്ലെന്ന നിലപാടിലാണ്​ നടപടിക്ക്​​ വിധേയരായ രണ്ട്​ ഉദ്യോഗസ്ഥരും. വിഷയത്തിൽ കസ്റ്റംസിന്‍റെ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്​. അന്തിമ റിപ്പോർട്ട്​ ലഭിച്ചതിന്​ ശേഷമായിരിക്കും തുടർനടപടികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur airportSuspensioncustoms official
News Summary - Suspension of two customs officials in Karipur
Next Story