കൂടുതൽ ആഡംബരം ആരുടെ വിവാഹത്തിന്?; അയൽവാസികളുടെ തർക്കം തമ്മിൽതല്ലായി, ഒരാൾ കൊല്ലപ്പെട്ടു
text_fieldsരാജ്കോട്ട്: ആരുടെ വിവാഹമാണ് ഏറ്റവും ആഡംബരപൂര്‍വ്വം നടന്നത് എന്നതിനെച്ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തില്് ഒരാൾ കൊല്ലപ്പെട്ടു. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ സായ്‌ലയിലാണ് സംഭവം.
സായ്‌ല ഹോളിദാര്‍ വാസുകി നഗര്‍ സ്വദേശി ഹിമാത് പാണ്ഡ്യ(45)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹിമാതിന്റെ സഹോദരന്‍ പ്രകാശ് പാണ്ഡ്യയുടെ പരാതിയില്‍ അയല്‍ക്കാരായ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വിവാഹ ഡെക്കറേഷന്‍ കമ്പനി നടത്തുന്നയാളാണ് പ്രകാശ് പാണ്ഡ്യ. ഇയാളുടെ അയൽക്കാരനായ നരേഷ് അഘഹാര കഴിഞ്ഞ ജനുവരി 19-ന് മകളുടെ വിവാഹം നടത്തിയിരുന്നു. പിന്നാലെ ഫെബ്രുവരി ആറിന് പ്രകാശിന്റെ മകള്‍ ഉര്‍വശിയുടെ വിവാഹവും നടന്നു.
ഉര്‍വശിയുടെ വിവാഹം ആഡംബരമായി നടത്തിയതില്‍ അയല്‍ക്കാരായ നരേഷിനും കുടുംബത്തിനും അസൂയയുണ്ടായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. നരേഷിന്റെ മകളുടെ വിവാഹത്തെക്കാൾ ഗംഭീരമായി വിവാഹം നടത്തിയത്തിന്റെ വിരോധമാണ് തന്റെ സഹോദരന്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പ്രകാശ് പാണ്ഡ്യ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.