Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയറുവേദനയെ തുടർന്ന്...

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി കുഞ്ഞിന് ജന്മം നൽകി; 12കാരനെതിരെ കേസ്

text_fields
bookmark_border
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി കുഞ്ഞിന് ജന്മം നൽകി; 12കാരനെതിരെ കേസ്
cancel
Listen to this Article

ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ 17വയസുകാരി ഗർഭം ധരിച്ച സംഭവത്തിൽ 12വയസുകാരനെതിരെ കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസ്. പെൺകുട്ടിയുടെ ഗർഭത്തിന് ഉത്തരവാദി 12കാരനായ അയൽവാസിയാണെന്ന് ഇരയുടെ മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് പോക്‌സോ നിയമപ്രകാരം ആൺകുട്ടിക്കെതിരെ കേസെടുത്തത്. കുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.

കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി ഒമ്പത് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അന്നുതന്നെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്.

അതേസമയം, പെൺകുട്ടിയുടെ ഗർഭത്തിന് മറ്റാരെങ്കിലും ഉത്തരവാദിയാണോയെന്നും ഒമ്പത് മാസത്തോളം പെൺകുട്ടിയുടെ ഗർഭം വീട്ടുകാർ അറിയാതിരുന്നതെങ്ങനെ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduPOCSO
News Summary - Tamil Nadu: 12-yr-old boy booked under POCSO Act for impregnating 17-yr-old girl
Next Story