സ്വർണ നിർമാണകടയില്‍ നിന്ന് വെള്ളിയും സ്വര്‍ണവും കവര്‍ന്ന കേസില്‍ തമിഴ്നാട് സ്വദേശികൾ അറസ്റ്റില്‍
text_fieldsമഞ്ചേശ്വരം: സ്വർണ നിർമാണകടയിൽ നിന്നും വെള്ളിയും സ്വര്‍ണവും കവര്‍ന്ന കേസില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്‌നാട് നാമക്കല്‍ ബോയര്‍ സ്ട്രീറ്റില്‍ സെല്ലമുത്തുവിന്‍റെ മകന്‍ മുരുകേശന്‍(46), കോയമ്പത്തൂര്‍ പൊത്തന്നൂരില്‍ മുഹമ്മദിന്‍റെ മകന്‍ അലി എന്ന സൈദലി (59), കോയമ്പത്തൂര്‍ നല്ലൂര്‍ പുത്തു കോളനിയില്‍ സുബ്രഹ്‌മണ്യന്‍റെ മകന്‍ രാജന്‍ എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്.
10 മാസം മുമ്പ് ഉപ്പളയിൽ പ്രവർത്തിക്കുന്ന ഉപ്പള എസ്.എസ്. ഗോള്‍ഡ് എന്ന കടയില്‍ നിന്ന് പൂട്ട് പൊളിച്ച് ഉരുക്കാനായിവെച്ച 2 കിലോ വെള്ളിയും 65 ഗ്രാം സ്വര്‍ണവും കവര്‍ന്ന കേസില്‍ ആണ് അറസ്റ്റ്. പ്രതികള്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തില്‍പ്പെട്ടവരാണെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു. ഇവര്‍ക്കെതിരെ ഹേമാംബിക നഗര്‍, അയ്യന്തോള്‍, കടുത്തുരുത്തി, മുക്കം, തിരുവമ്പാടി എന്നീ പൊലീസ് സ്റ്റേഷനുകളിലും കര്‍ണാടകയില്‍ പുത്തൂര്‍ പൊലീസ് സ്റ്റേഷനിലും തമിഴ്‌നാട്ടില്‍ മുത്തുപ്പേട്ട, തിരിച്ചംകോട പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച സ്‌ക്വാഡില്‍ മഞ്ചേശ്വരം എസ്.ഐ. രാഘവന്‍, എസ്.ഐ. സി.കെ. ബാലകൃഷ്ണന്‍, എസ്.ഐ. നാരായണന്‍ നായര്‍, എ.എസ്.ഐ. ലക്ഷ്മി നാരായണന്‍, എസ്.സി.പി.ഒ. ശിവകുമാര്‍, സി.പി.ഒമാരായ രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല എസ്, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരങ്, രഞ്ജിഷ്, ജയേഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.