കഞ്ചാവുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ
text_fieldsഎരുമേലി: 2.2 കിലോ കഞ്ചാവുമായി സ്ത്രീകളടക്കം തമിഴ്നാട് സ്വദേശികൾ എക്സൈസ് പിടിയിൽ. കമ്പം സ്വദേശികളായ ചിത്ര, സെൽവി, കാന്തി എന്നിവരാണ് മുണ്ടക്കയം പുത്തൻചന്തക്ക് സമീപത്തുനിന്ന് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കി. തമിഴ്നാട്ടിൽനിന്ന് വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണം നടത്തുകയായിരുന്നു.
എരുമേലി എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജി. ഫെമിൻ, പ്രിവൻറിവ് ഓഫിസർ സി.ആർ രമേശ്, പി.എസ് ഷിനോ, സി.ഇ.ഒമാരായ ടി.പി തോമസ്, ദീപു ബാലകൃഷ്ണൻ, ഇപ്പൻ മാത്യു, റ്റി.എ സമീർ, എം.എസ് ഹാംലെറ്റ്, കെ.എസ് രതീഷ്, കെ.വി പ്രശോഭ്, രവിശങ്കർ, ആര്യ പ്രകാശ്, സിബി, ദിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.