വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
text_fieldsചോറ്റാനിക്കര: ജോലിക്ക് നിന്ന വീട്ടിൽനിന്ന് ഒമ്പതര പവൻ സ്വർണം മോഷ്ടിച്ച് കടന്ന തമിഴ്നാട് സ്വദേശിനിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് മാനാമധുര സ്വദേശിനി മലർക്കനിയാണ് (38) ചോറ്റാനിക്കര പൊലീസ് പിടികൂടിയത്. ചോറ്റാനിക്കര പാലസ് സ്ക്വയറിൽ കൈപ്പരാത്ത് വീട്ടിൽ സി.ബി വിജയന്റെ വീട്ടിൽ നിന്നായിരുന്നു മോഷണം. അലമാര കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നെടുക്കുകയായിരുന്നു. 2021 മേയ് എട്ടിനാണ് മോഷണം.
ചോറ്റാനിക്കര പൊലീസ് സ്പെഷൽ സ്ക്വാഡ് രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ മധുരക്കും മാനാമധുരയ്ക്കുമിടയിൽ താമസിച്ചിരുന്ന വാടക വീട്ടിൽനിന്ന് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സി.ഐ കെ.പി. ജയപ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ വി.ടി. സുരേഷ്, കെ.എ. യോഹന്നാൻ, സി.പി.ഒ വിനു എബ്രഹാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.