Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതൊണ്ടിമുതലിൽ കൃത്രിമം...

തൊണ്ടിമുതലിൽ കൃത്രിമം കാട്ടൽ​: മന്ത്രി ആന്‍റണി രാജുവിനെതിരായ ​തുടർ നടപടികളിലെ സ്​റ്റേ നീട്ടി

text_fields
bookmark_border
minister Antony Raju
cancel

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസിൽ മന്ത്രി ആന്‍റണി രാജുവിനെതിരായ ​വിചാരണ കോടതിയുടെ തുടർ നടപടിക്കുള്ള സ്​റ്റേ ഹൈകോടതി നീട്ടി. ഹരജി വാദത്തിനായി നവംബർ 29ലേക്ക്​ മാറ്റിയ സാഹചര്യത്തിലാണ്​ അതുവരെ സ്​റ്റേ നീട്ടി ജസ്റ്റിസ്​ സിയാദ്​ റഹ്​മാൻ ഉത്തരവിട്ടത്​. കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ​അതേസമയം, കേസിലെ രണ്ടാംപ്രതിയായ കോടതി ജീവനക്കാരൻ ജോസും ഇതേ ആവശ്യമുന്നയിച്ച്​ ഹരജി നൽകി.

മയക്കുമരുന്ന്​ കേസിൽ വഞ്ചിയൂർ സെഷൻസ് കോടതി 10 വർഷം തടവിന് ശിക്ഷിച്ച ആസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയതുമായി ബന്ധപ്പെട്ട കേസാണ് മന്ത്രിക്കെതിരെ നിലവിലുള്ളത്. ഹൈകോടതിയിൽ നൽകിയ അപ്പീലിൽ പ്രതിയെ വെറുതെവിട്ടിരുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക്​ പാകമല്ലെന്ന വാദം ശരിവെച്ചായിരുന്നു വെറുതെവിട്ടത്.

കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് കേസെടുക്കാൻ പൊലീസിന് നിയമപ്രകാരം അധികാരമില്ലെന്നും കോടതി നേരിട്ടാണ് ഇതിൽ നടപടി സ്വീകരിക്കേണ്ടതെന്നുമാണ് ആന്‍റണി രാജുവിന്‍റെയും ജോസിന്‍റെയും വാദം. 2006 മാർച്ച് 24ന്​ കുറ്റപത്രം നൽകിയ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയിലുള്ള കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ആന്‍റണി രാജു ഹരജി നൽകുകയും സ്റ്റേ ഉത്തരവുണ്ടാവുകയും ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Antony RajuEvidence Tampering
News Summary - Tampering with Evidence: Stay extended in further proceedings against Minister Antony Raju
Next Story