പോക്സോ കേസിൽ അധ്യാപകന് ജീവപര്യന്തം
text_fieldsതളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സംഗീത അധ്യാപകന് ജീവപര്യന്തം ശിക്ഷ. സംഗീത വിദ്യാലയത്തിൽ അധ്യാപകനായ കാർത്തികപുരം സ്വദേശി ജിജി ജേക്കബിനെയാണ് (50) തളിപ്പറമ്പ് അതിവേഗ കോടതി ശിക്ഷിച്ചത്. 2015ൽ ആണ് കേസിന് ആസ്പദമായ സംഭവം.
സ്കൂൾ ഓണാവധി സമയത്ത് ഓർഗൺ പഠിക്കാൻ പോയ 16കാരിയെ അധ്യാപകൻ സ്ഥാപനത്തിൽ െവച്ച് പല തവണകളിലായി ബലാൽത്സംഗം ചെയ്തു എന്നാണ് കേസ്. തളിപ്പറമ്പ് അതിവേഗ സ്പെഷൽ കോടതി ജഡ്ജി സി. മുജീബ് റഹിമാൻ ആണ് ശിക്ഷ വിധിച്ചത്.
ജീവപര്യന്തം കഠിന തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും, പെൺകുട്ടിയുടെ ഫോട്ടോ എടുത്ത് മറ്റുള്ളവരെ കാണിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് രണ്ടു വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.