യു.പിയിൽ മൂന്നുവയസുകാരിയെ 13കാരൻ അശ്ലീല വിഡിയോ കാണിച്ച് ബലാത്സംഗം ചെയ്തതായി പരാതി; കുട്ടി ആശുപത്രിയിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ 13കാരൻ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച് ബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നുവയസുകാരിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് സംഭവം.
വൈകുന്നേരം കുട്ടിയെ പ്രലോഭിപ്പിച്ച് അയൽവാസിയായ 13കാരൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂന്നുവയസുകാരിയെ മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചുനൽകിയ ശേഷം ബലാത്സംഗം ചെയ്തു. കുട്ടി അവശയായതോടെ വീടിന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു -മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
കുട്ടിയെ അമ്മ കണ്ടെത്തിയപ്പോൾ സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് കുട്ടിയെ സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു. എന്നാൽ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. തുടർന്ന് ലാല ലജ്പത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും 13കാരനെ കസ്റ്റഡിയിലെടുത്തതായും ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.