ക്ഷേത്രത്തിലെ മോഷണം: യുവാവ് പിടിയിൽ
text_fieldsഅകത്തേത്തറ: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ പ്രതിയായ യുവാവ് ഹേമാംബിക നഗർ പൊലീസിന്‍റെ പിടിയിലായി. മലമ്പുഴ ആനക്കൽ പൂക്കുണ്ട് കോളനി വിഷ്ണുവാണ് (32) പിടിയിലായത്. അകത്തേത്തറ ചാത്തൻ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് 13,139 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ബുധനാഴ്ച പുലർച്ചയാണ് മോഷണം നടന്നത്.
മോഷണം നടന്ന സ്ഥലം സന്ദർശിച്ച ഹേമാംബിക നഗർ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിച്ച് തെളിവെടുത്തിരുന്നു. മറ്റൊരു കേസിലെ പ്രതിയായ യുവാവ് ജാമ്യവ്യവസ്ഥ പ്രകാരം മലമ്പുഴ പൊലീസ് സ്റ്റേഷനിൽ ഹാജരായ സമയം പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയിൽനിന്ന് മോഷ്ടിച്ച 13,139 രൂപയും കണ്ടെടുത്തു. പാലക്കാട് ഡിവൈ.എസ്.പി വി.കെ. രാജു, ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി. വിപിൻ, എസ്.ഐ സി. മധു ബാലകൃഷ്ണൻ, ജി.എസ്.ഐ വിജയരാഘവൻ, എസ്.സി.പി.ഒ ഗ്ലോറിസൺ, സി.പി.ഒ സി.എൻ. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.