Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2023 4:45 AM GMT Updated On
date_range 1 Dec 2023 4:45 AM GMTലഹരിമരുന്ന് കൈവശംവെച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും പിഴയും
text_fieldsbookmark_border
വടകര: ലഹരിമരുന്നുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തലശ്ശേരി പതിരിയാട് പൊയനാട് പടിക്കൽ ഇസ്മയിലിനെ(36)യാണ് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2022 ഒക്ടോബർ 30നാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി പതിരിയാട് വെച്ച് കാറിൽ കടത്തുകയായിരുന്ന 156 .744 ഗ്രാം മെത്തഫിറ്റമിൻ മയക്കുമരുന്നുമായി പിണറായി എക്സൈസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഇ.വി. ലിജീഷ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story