വിരൽ മുറിച്ച് മോദിക്കും ഷിൻഡേക്കും ‘അയച്ച്’ യുവാവ്; ഓരോ ശരീരഭാഗങ്ങളായി പാർസൽ ചെയ്യുമെന്ന് ഭീഷണി -വിഡിയോ
text_fieldsഭരണക്കാരോടുള്ള പ്രതിഷേധം തീർക്കാൻ വിരൽ മുറിച്ച് പാർസൽ ചെയ്ത് യുവാവ്. വിരൽ മുറിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടും ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവർക്ക് നൽകാനാണ് വിരൽ മുറിക്കുന്നതെന്നാണ് യുവാവ് പറയുന്നതെന്ന് ‘ഫ്രീ പ്രസ് ജേർണൽ’ റിപ്പോർട്ട് ചെയ്തു. സഹോദരന്‍റേയും ഭാര്യയുടേയും മരണത്തിലെ ദുരൂഹത നീക്കാത്തതിൽ പ്രതിഷേധിച്ചാണ് ഞെട്ടിക്കുന്ന കൃത്യം ചെയ്തിരിക്കുന്നത്.
ധനഞ്ജയ് നാനാവരെ എന്നയാളാണ് വിരൽ മുറിച്ചത്. സഹോദരൻ നന്ദകുമാർ നാനാവരെയുടെയും ഭാര്യ ഉജ്ജ്വലയുടെയും ആത്മഹത്യാ കേസിലെ അന്വേഷണത്തിൽ പോലീസ് അനാസ്ഥ കാരണിക്കുന്നതായി ഇയാൾ ആരാപിക്കുന്നു ബി.ജെ.പി എം.എൽ.എ പപ്പു കലാനിയുടെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്നു നന്ദകുമാർ നാനാവരെ. കൂടാതെ ശിവസേന എം.എൽ.എ ബാലാജി കിനിക്കറിന്‍റെ കൂടെയും ഇയാൾ ജോലി ചെയ്തിരുന്നതായും സഹോദരൻ പറയുന്നു.
‘എന്റെ സഹോദരൻ നന്ദുകുമാറിന്റെ കൊലപാതക കേസിൽ പൊലീസ് കൃത്യമായ നടപടിയൊന്നും എടുത്തില്ലെങ്കിൽ ഞാൻ എന്റെ ശരീര ഭാഗങ്ങൾ വെട്ടി സർക്കാരിന് അയക്കും’-ധനഞ്ജയ് നാനാവരെ വിഡിയോയിൽ പറഞ്ഞു.
തങ്ങൾ കേസ് അന്വേഷിക്കുകയാണെന്നും മരിച്ചയാളുടെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്ന നാല് പേരുകൾ ഞങ്ങൾക്ക് ലഭിച്ചതായും പൊലീസ് പറഞ്ഞു. അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും താനെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശിവതാജ് പാട്ടീൽ പറഞ്ഞു.
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് എഫ്‌ഐആർ ഫയൽ ചെയ്തതായും പൊലീസ് പറഞ്ഞു. ഐപിസി 306 (ആത്മഹത്യ പ്രേരണ), 34 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ 18 ദിവസം കഴിഞ്ഞിട്ടും കേസിൽ ഒരു പുരോഗതിയും ഉണ്ടാകാത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് നൻകുമാറിന്റെ ബന്ധുക്കൾ താനെ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മരിച്ച സഹോദരന് നീതി ലഭിക്കാത്തതിൽ നിരാശനായ ധനജയ് വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങി തന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലേക്ക് പോവുകയായിരുന്നു. അവിടെവച്ചാണ് ഇയാൾ ഫോണിൽ വിഡിയോ പകർത്തിയശേഷം വിരൽ മുറിച്ചത്.
A man in #Thane #chopped his own #finger on camera to protest the `tardy pace' of probe in the suicide case of his brother and sister-in-law. The man identified as Dhananjay Nanavare, is the brother of Nandkumar Nanavare who allegedly died by #suicide by jumping from the terrace… pic.twitter.com/srVYlJMmpP
— Free Press Journal (@fpjindia) August 19, 2023
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.