യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
text_fieldsകായംകുളം: യുവാവിനെ വീട്ടിൽകയറി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് വിജിത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ഇലിപ്പക്കുളം സ്വദേശി നന്ദുവിനെയാണ് അക്രമിച്ചത്. സംഭവത്തിൽ ഓച്ചിറ ഞക്കനാൽ കിടങ്ങിൽ വീട്ടിൽ സൂരജ് (19), ഓച്ചിറ കൊറ്റമ്പള്ളി അമ്പലശ്ശേരിൽ അമ്പാടി ഹരീഷ് (20), ഓച്ചിറ വയനകം മേനേഴത്ത് ഹരികൃഷ്ണൻ (24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 16ന് പുലർച്ചെയായിരുന്നു സംഭവം. ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് നന്ദുവിന്റെ ഇരു കാലുകളിലും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇവർ കൊട്ടാരക്കരയിലും മണപ്പള്ളിയിലുമായി ഒളിവിലായിരുന്നു. ഒളിവിൽ കഴിയാൻ സഹായിച്ച ഓച്ചിറ ഞക്കനാൽ കൊച്ചുപുര കിഴക്കതിൽ അജിത്ത് (26), ഓച്ചിറ മേമന ആരാമത്തിൽ അതുൽ രാജ് (20), തഴവ മണപ്പള്ളി കാപ്പിത്തറ കിഴക്കതിൽ മിഥുൻ രാജ് (22), ഓച്ചിറ മേമന അക്ഷയ് ഭവനത്തിൽ അക്ഷയ് കൃഷ്ണൻ (21), ഓച്ചിറ കൊറ്റമ്പള്ളി ഗൗരി ഭവനത്തിൽ ലൈജു (18), കൊട്ടാരക്കര ചക്കുവരക്കൽ ജയശ്രീ ഭവനത്തിൽ അക്ഷയ് കുമാർ (18) എന്നിവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐ രതീഷ് ബാബു, എ.എസ്.ഐ പ്രിയ, പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷ്റഫ്, അഖിൽ മുരളി, ഗോപകുമാർ, ശ്രീനാഥ്, സോനു, അരുൺ, അഖിൽ, ശിവകുമാർ, സജു, റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.