സ്വർണക്കവർച്ച; പൊലീസിന് കൈമാറാൻ വ്യാജ സ്വർണക്കട്ടിയുണ്ടാക്കാൻ പ്രതികൾ ശ്രമിച്ചു
text_fieldsകോഴിക്കോട്: ബംഗാള്‍ സ്വദേശിയെ ആക്രമിച്ച് ഒരുകിലോയിലേറെ സ്വർണം കവർന്ന സംഘം പിടിയിലാവുേമ്പാൾ പൊലീസിന് കൈമാറാൻ വ്യാജ തൊണ്ടിമുതലുണ്ടാക്കാനും ശ്രമിച്ചു.
സെപ്റ്റംബര്‍ 20ന് രാത്രി കണ്ടംകുളം ജൂബിലിഹാളിന് മുന്നിൽനിന്ന് ബംഗാള്‍ വര്ധമാന് സ്വദേശി റംസാന് അലിയിൽനിന്ന് 1.200 കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളാണ് ഒളിവിലിരുന്ന് പൊലീസിനെയടക്കം കുടുക്കാൻ പദ്ധതി തയാറാക്കിയത്. പൊലീസ് പിടിയിലാകുമെന്നുറപ്പായതോെട ഇവർ 1.200 കിലോഗ്രം തൂക്കം വരുന്ന മുക്കിെൻറ കട്ടിയുണ്ടാക്കി സ്വർണം പൂശി വ്യാജ സ്വർണക്കട്ടിയാക്കാൻ പദ്ധതിയിടുകയായിരുന്നു. കോട്ടയത്തുള്ള സ്വർണപ്പണിക്കാരെനയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. ഒളിവിലുള്ള പ്രതികൾ ഈ സ്വർണപ്പണിക്കാരനെ ഫോണിൽ ബന്ധപ്പെട്ടതിെൻറ വിവരങ്ങൾ ലഭിച്ചതോടെ പൊലീസ് നേരിട്ടുപോയി ഇയാളുെട മൊഴി രേഖപ്പെടുത്തിയതോടെയാണ് കവർച്ചസംഘത്തിെൻറ പദ്ധതി പൊളിഞ്ഞത്. നേരത്തെയും പ്രതികള്‍ സ്വര്‍ണം പൂശിയ മുക്കുപണ്ടം സ്വര്ണപ്പണിക്കാരനെകൊണ്ട് നിര്‍മിച്ചതായും ഇത് കോഴിക്കോട്ടെ സ്വകാര്യ ബാങ്കില്‍ പണയംവെച്ചതായുമാണ് സൂചന. ഇക്കാര്യം പൊലീസ് പരിശോധിച്ചുവരുകയാണ്.
പ്രതികൾക്ക് കവർച്ച ആസൂത്രണം ചെയ്യാൻ മൊബൈൽ സിം കാർഡ് എടുത്തുനൽകിയ കക്കോടി മൂട്ടോളി സ്വദേശി ലതീഷാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിനുപിന്നാലെയാണ് കഴിഞ്ഞദിവസം പയ്യാനക്കൽ സ്വദേശി ജിനിത്ത്, കൊമ്മേരി സ്വദേശി ജമാൽ ഫാരിഷ്, പന്നിയങ്കര സ്വദേശി ഷംസുദ്ദീൻ, കാസർകോട് കുന്താർ സ്വദേശി മുഹമ്മദ് നൗഷാദ് എന്നിവർ അറസ്റ്റിലായത്.
പൊലീസ് മുമ്പാകെ കീഴടങ്ങേണ്ടി വരുകയോ പിടിക്കപ്പെടുകയോ ചെയ്യുേമ്പാൾ തൊണ്ടിമുതലായി 1.200 കിലോഗ്രാമിെൻറ വ്യാജ സ്വര്‍ണക്കട്ടി ഹാജരാക്കാനായിരുന്നു പദ്ധതി. കസ്റ്റഡിയിലെടുക്കുന്ന സ്വര്‍ണം പൊലീസ് കൂടുതലായി പരിശോധിക്കില്ലെന്നും പിന്നീട് കോടതിയില്‍ ഹാജരാക്കുേമ്പാൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞാൽ തൊണ്ടിമുതല്‍ കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതിസ്ഥാനത്തായിക്കൊള്ളുമെന്നുമായിരുന്നു സംഘത്തിെൻറ കണക്കുകൂട്ടൽ. അറസ്റ്റിലായവർ തൊണ്ടയാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിലെ ഗുണ്ടകളാണെന്നും സ്വർണക്കവർച്ചക്ക് ഉപയോഗിച്ച നാല് ബൈക്കുകൾ ഓടിച്ചത് ഇവരാണെന്നുമാണ് പൊലീസ് പറയുന്നത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാവാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.