യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsകളമശ്ശേരി: യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ പ്രതി പിടിയിൽ. ഇടപ്പള്ളി നോർത്ത് കുന്നുംപുറത്ത് താമരശ്ശേരി വീട്ടിൽ ടി.എൻ. നവാസാണ് (46) കളമശ്ശേരി പൊലീസിന്റെ പിടിയിലായത്.
2021 മാർച്ചിൽ സ്റ്റോക്കെടുക്കാനെന്ന പേരിൽ യുവതിയെ ഇടപ്പള്ളി ടോളിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഹോമിയോ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നാണ് പരാതി. തുടർന്ന്, ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ജൂൺവരെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പിന്നീട് വഴങ്ങാതിരുന്നപ്പോൾ ഭർത്താവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. 2022 ആഗസ്റ്റ് 10ന് നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.