അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsകോട്ടയം: പാമ്പാടിയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പാമ്പാടി ചീരംപറമ്പിൽ വീട്ടിൽ വിൽസൺ ഐസക്കിനെയാണ് (45) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്‍റെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചുകയറി അയാളെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
വിൽസണും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. വിൽസൺ വീട്ടിൽവന്ന സമയത്ത് ഭാര്യയെ കാണാതിരിക്കുകയും തുടർന്ന് ഭാര്യ അയൽവാസിയുടെ വീട്ടിലുണ്ടെന്ന സംശയത്താല്‍ അയൽവാസിയുടെ വീട്ടിൽകയറി അയാളെ വെട്ടുകയായിരുന്നു.
തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാമ്പാടി എസ്.ഐമാരായ ലെബിമോൻ, തോമസ് എം.ജോർജ്, എ.എസ്.ഐ രമേഷ്കുമാർ, സി.പി.ഒ ദയാലു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.