Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്കുകള്‍...

ബൈക്കുകള്‍ കൂട്ടിയിടിച്ചു; പരിശോധനക്കിടെ ഹെൽമറ്റിൽ കഞ്ചാവ്

text_fields
bookmark_border
cannabis
cancel
camera_alt

representational image 

തൊ​ടു​പു​ഴ: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹെ​ല്‍മ​റ്റി​ല്‍നി​ന്ന്​ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.

ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ര​നെ​ന്ന്​ സം​ശ​യി​ക്കു​ന്ന പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് കു​ന്നം കാ​രൂ​പ്പാ​റ​യി​ല്‍ ര​ണ്ട്​ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഒ​രു യു​വാ​വി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​മ​റി​ഞ്ഞ് പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി.

ഇ​തോ​ടെ ഒ​രു ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് വാ​ഹ​ന​വും ഹെ​ല്‍മ​റ്റും ഉ​പേ​ക്ഷി​ച്ച് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പൊ​തി​യു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ് പൊ​ലീ​സ്​ ബൈ​ക്കും ഹെ​ല്‍മ​റ്റും പ​രി​ശോ​ധി​ച്ച​ത്. ഹെ​ല്‍മ​റ്റി​ല്‍നി​ന്ന്​ 5.5 ഗ്രാം ​ക​ഞ്ചാ​വാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്‌​ട്രേ​ര്‍ഡ് ഉ​ട​മ​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​യാ​ള്‍ ഒ​രു വ​ര്‍ഷം മു​മ്പ് വാ​ഹ​നം വി​റ്റ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി.

ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പൊ​തി​യി​ല്‍ ല​ഹ​രി​മ​രു​ന്നാ​കാ​മെ​ന്നും ഇ​യാ​ള്‍ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionCannabisbikes collided
News Summary - The bikes collided; Cannabis on helmet during inspection
Next Story