ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസ്; ഒരാൾ കൂടി പിടിയിൽ
text_fieldsകുന്നംകുളം: കാട്ടകാമ്പാൽ ചിറക്കൽ സെന്ററിലും താലൂക്ക് ആശുപത്രിയിലുമായി ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പഴഞ്ഞി ചിറക്കൽ പൊന്നരാശേരി വീട്ടിൽ നിതിനെയാണ് (പക്രു -32) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡി.വൈ.എഫ്.ഐ കാട്ടകാമ്പാല്‍ മേഖല സെക്രട്ടറി ആനപ്പറമ്പ് വടക്കേതലക്കല്‍ വീട്ടില്‍ ലെനിന് (32), കാഞ്ഞിരത്തിങ്കൽ മാട്ടത്തില്‍ വീട്ടില്‍ ബിജു (ഉണ്ണിയപ്പൻ -49) എന്നിവർക്ക് നേരെയായിരുന്നു ആക്രമണം.
ഈ കേസിൽ ചിറക്കല്‍ മുത്തിപാലത്തിങ്കൽ വീട്ടില്‍ ഷെബീറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ചിറക്കൽ സെന്ററിൽ വെച്ചാണ് ലെനിന്റെ തലക്ക് വെട്ടേറ്റത്. അന്നേ ദിവസം രാത്രിയിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മറ്റൊരു രോഗിയെ കാണാനെത്തിയ ബിജുവിനെ ഈ സംഘം കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ലെനിനെ ആക്രമിച്ച കേസിൽ ചിറക്കൽ സ്വദേശിയായ ഫാസില്‍ (ചാച്ചി) ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.