ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം
text_fieldsരാജൻ
കൊട്ടാരക്കര: ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2019ൽ ആണ് കേസിനാസ്പദമായ സംഭവം. പ്രതിയായ രാജൻ സ്ഥിരമായി മദ്യപിച്ച് എത്തി ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഭാര്യ മായ ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.
കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന മണിയൻപിള്ള രജിസ്റ്റർ ചെയ്ത കേസ് സി.ഐ ന്യൂമാൻ അന്വേഷണം നടത്തി സി.ഐ ശിവപ്രകാശ് അന്വേഷണം പൂർത്തിയാക്കി ചാർജ്ജ്ഷീറ്റ് ഹാജരാക്കുകയും ചെയ്തു. പ്രധാന സാക്ഷികളായ ബന്ധുക്കൾ കൂറുമാറിയട്ടും പരിസരവാസിയും ദൃക്സാക്ഷിയായ മൂന്നാം സാക്ഷിയുടെ മൊഴിയും ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളും ഡോക്ടർമാരോട് മായ പറഞ്ഞ മൊഴികളും നിർണായകമായി.
പ്രോസിക്യൂഷൻ കേസിലേക്ക് 23 രേഖകളും അഞ്ചു തൊണ്ടിമുതലും ഹാജരാക്കി. 26 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ അഡീഷണൽ സാക്ഷി ഉൾപ്പെടെ 20 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ഡി.എസ്. സോനു ഹാജരായി. എ.എസ്.ഐ അഞ്ചുവാണ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.