കണ്ടക്ടര്‍ പേനകൊണ്ട് കുത്തി; വിദ്യാര്‍ഥിയുടെ മൂക്കിന് പരിക്ക്
text_fieldsപെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ പേനകൊണ്ട് മുഖത്ത് കുത്തിയതിനെത്തുടർന്ന് വിദ്യാര്‍ഥിയുടെ മൂക്കിന് പരിക്കേറ്റതായി പരാതി. പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി വിദ്യാര്‍ഥി മുഹമ്മദ് അല്‍സാബിത്ത് നസീറിനാണ് പരിക്കേറ്റത്. കുട്ടിയുടെ പരാതിയിൽ ആലുവ-മൂവാറ്റുപുഴ റൂട്ടിലോടുന്ന ബസ്ലെ കണ്ടക്ടര്‍ പെരുമ്പാവൂര്‍ കീഴില്ലം സ്വദേശി വിമലിനെതിരെ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബാഗ് ബസിന്റെ ബെര്‍ത്തിൽ വെക്കാന്‍ ആവശ്യപ്പെട്ടെന്നും സ്ഥലമില്ലാത്തതിനാൽ വിദ്യാര്‍ഥി വെച്ചിെല്ലന്നും ക്ഷുഭിതനായ കണ്ടക്ടര്‍ വിദ്യാര്‍ഥിയെ അസഭ്യം പറഞ്ഞ് പേനകൊണ്ട് മുഖത്ത് കുത്തിയെന്നുമാണ് പരാതി.
വിദ്യാര്‍ഥിയുടെ ഇടതു കണ്‍പോളയിലും മൂക്കിന്റെ അറ്റത്തും മുറിവേറ്റതിനെത്തുടര്‍ന്ന് ചികിത്സ തേടി. അതേസമയം വിദ്യാർഥികൾ കണ്ടക്ടറെ ആക്രമിക്കാൻ മുതിർന്നതാണെന്നാണ് അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പറയുന്നത്. പരിക്കേറ്റ കണ്ടക്ടർ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.