ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
text_fieldsപത്തനംതിട്ട: തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഗുണ്ടയെ കാപ്പ ചുമത്തി ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ റിപ്പോർട്ട് പ്രകാരം ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവിലാണ് നടപടി. മല്ലപ്പള്ളി കുന്നന്താനം പാറനാട് കുന്നത്തുശ്ശേരിൽ ശങ്കരൻ എന്ന കെ.വി. അഖിലിനെയാണ് (26) കരുതൽ തടങ്കലിലാക്കിയത്.
കാപ്പ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരമാണ് നടപടി. അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം, കൊലപാതകശ്രമം, മാരകായുധങ്ങളുമായുള്ള ആക്രമണം, സ്ത്രീകൾക്കെതിരായ അതിക്രമം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾക്കെതിരെ ഏഴ് ക്രിമിനൽ കേസുകളിൽ കോടതിയിൽ കീഴ്വായ്പൂര് പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.