സ്‌കൂളിൽ പോകുന്നതിനിടെ 12കാരിയെ പീഡിപ്പിച്ചയാളെ പൊലീസ് വെടിവെച്ചുവീഴ്ത്തി
text_fieldsനോയിഡ (ഉത്തർ പ്രദേശ്) : സ്‌കൂളിലേക്ക് പോകുകയായിരുന്ന 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 20കാരനെ പൊലീസ് വെടിവെച്ചു വീഴ്ത്തി. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തതോടെയാണ് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
പ്രതിക്ക് പരിചയമുണ്ടായിരുന്ന പെൺകുട്ടിയെ രാവിലെ സ്‌കൂളിലേക്ക് പോകുമ്പോൾ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരാതിയെ തുടർന്ന് പിടികൂടിയ പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ വാനിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയും ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഓടുകയുമായിരുന്നു. പ്രതിയെ വളഞ്ഞ പൊലീസുകാരെ കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് അഡീഷനൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ (നോയിഡ) രൺവിജയ് സിങ് പറഞ്ഞു. ഇതോടെ പ്രതിയുടെ കാലിൽ വെടിവെക്കുകയും വീണ്ടും കസ്റ്റഡിയിലെടുത്ത് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.