വയോധികയുടെ മാല കവര്‍ന്ന പ്രതികള്‍ പിടിയിൽ
text_fieldsപത്തനാപുരം: ഇരുചക്രവാഹനത്തിലെത്തി വയോധികയുടെ മാല കവർന്ന മോഷ്ടാക്കൾ പിടിയിലായി. കൊല്ലം സ്വദേശികളായ ഷാഫി, സെയ്ദലി എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം 25 നായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനാപുരം നെടുംപറമ്പ് വൺവേ റോഡിലൂടെ ആശുപത്രിയിലേക്ക് നടന്നുപോകുകയായിരുന്ന കല്ലും കടവ് സ്വദേശിനിയായ അന്നമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
സി.സി ടി.വി കാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികള്‍ ഉപയോഗിച്ച ഇരുചക്ര വാഹനത്തിന്റെ നമ്പര്‍ വ്യാജമായിരുന്നു.പത്തനംതിട്ട ജില്ലയിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്.
അടൂര്‍, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി മാല പൊട്ടിക്കല്‍ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് ഷാഫിയും സെയ്ദലിയും. പത്തനാപുരം സ്റ്റേഷന് ഓഫിസര്‍ എസ്. ജയകൃഷ്ണന്,എസ്.ഐമാരായ ജെ.പി. അരുണ്‍കുമാര്‍, എ.എസ്.ഐമാരായ ശ്രീലാല്‍, അനില്‍കുമാര്‍, സി.പി.ഒ മാരായ രഞ്ജിത്ത്, സൂരജ്, ശബരി, രാജേഷ്, രാജീവ്, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പ്രതികളെ പത്തനാപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.