പ്രവാസിയെ സുഹൃത്തായ യുവതിയും സംഘവും തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവര്‍ന്നു; ആറുപേര്‍ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന സംഘം തിരുവനന്തപുരത്ത് അറസ്റ്റിൽ. തക്കല സ്വദേശി മുഹൈദിൻ അബ്ദുൾ ഖാദറിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മുഹൈദീന്റെ കാമുകി ഇന്‍ഷയും സഹോദരന് ഷഫീക്കും ചേര്‍ന്നായിരുന്നു കവര്‍ച്ച നടത്തിയതെന്നും ഇവർ മുഹൈദിനെ രണ്ടുദിവസം കെട്ടിയിട്ട് മർദിച്ചുവെന്ന് ശംഖുമുഖം എ.സി.പി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇക്കഴിഞ്ഞ 22 നാണ് മുഹൈദിനെ തട്ടിക്കൊണ്ടുപോയത്. ദുബൈയിൽ നിന്നും എത്തിയ ഇയാളെ തട്ടിക്കൊണ്ടുപോയി 15 ലക്ഷത്തിലധികം രൂപയും സ്വർണാഭരണങ്ങളുമാണ് സംഘം കവർന്നത്. സംഭവത്തിൽ ഒരു സ്ത്രീയടക്കം ആറുപേരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
മുഹൈദിനൊപ്പം ദുബായിയിൽ ജോലി ചെയ്തിരുന്ന യുവതി ഇയളുമായി ആദ്യം സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞു. പിന്നീട് നാട്ടിലെത്തിയ യുവതി മുഹൈദ് വരുന്നുണ്ടെന്ന് അറിഞ്ഞ് സഹോദരനേയും സുഹൃത്തുക്കളേയും കൂട്ടി തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവരുകയായിരുന്നു. 15,70,000 രൂപയും അഞ്ച് പവൻ സ്വർണവും മൊബൈൽ ഫോണുമാണ് കവർന്നത്. ഇയാളുടെ കൈയ്യില്‍ നിന്ന് മുദ്ര പത്രങ്ങളും ഒപ്പിട്ടുവാങ്ങിയതായി പരാതിയുണ്ട്. ശേഷം പ്രവാസിയെ സ്കൂട്ടറില്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
ഇൻഷ നിരപരാധിയെന്ന് മുഹിയുദ്ദീൻ
തിരുവനന്തപുരം: തന്നെ തട്ടിക്കൊണ്ടുപോയത് ഒന്നാംപ്രതി ഇൻഷയുടെ അറിവോടെയല്ലെന്ന് പരാതിക്കാരന് മുഹിയുദ്ദീന്. ഡ്രൈവർ രാജേഷാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പണം തട്ടിയെടുത്തതും മർദിച്ചതും ഇയാളാണെന്നും മുഹിയുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. ഇൻഷക്ക് പങ്കില്ലെന്ന തരത്തിലാണ് പൊലീസിൽ പരാതി നൽകിയത്.
ഇൻഷ തന്നെ ചതിച്ചിട്ടില്ല. ഗൾഫിൽ വെച്ച് ഇൻഷ പഠിപ്പിച്ചത് താനാണ്. തിരുവനന്തപുരത്തെത്തുമ്പോൾ ഡ്രൈവർ രാജേഷിനെയാണ് യാത്രക്കായി എപ്പോഴും ആശ്രയിക്കുന്നത്. നല്ല പരിചയമുണ്ട്. ഇയാൾ സാഹചര്യം മനസ്സിലാക്കി എല്ലാം പ്ലാൻ ചെയ്യുകയായിരുന്നു. ഇതിലേക്ക് ഇൻഷയെയും സഹോദരനെയും വലിച്ചിട്ടു. തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. കാലും കൈയും കെട്ടിയിട്ടതിനാൽ ബാത്റൂമിൽ പോലും പോകാൻ കഴിഞ്ഞില്ലെന്നും മുഹിയുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.