കർട്ടൻ വിൽക്കാനെന്ന വ്യാജേനയെത്തിയ സംഘം 35 പവൻ കവർന്നു
text_fieldsതിരുവല്ല: കർട്ടൻ വിൽക്കാനെന്ന വ്യാജേനയെത്തിയ സംഘം കറ്റോട് സ്വദേശിയുടെ വീട്ടിൽനിന്ന് 35 പവൻ കവർന്നു. കറ്റോട് വല്യവീട്ടിൽപടി സാബു എബ്രഹാമിെൻറ വീട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം.
ഈ സമയം സാബുവിെൻറ മരുമകൾ മുത്ത് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിെൻറ ഒന്നാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മരുമകൾ മുത്ത് വീടിെൻറ താഴത്തെ നിലയിലായിരുന്നു.
ഒന്നാം നിലയിലെ ബാൽക്കണിയുടെ വാതിൽ തുറന്ന നിലയിലായിരുന്നു. സാബുവിെൻറ അയൽവാസിയുടെ വീട്ടിൽ കർട്ടൻ വിൽപനക്ക് എത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.
അയൽവാസിയുടെ വീടിെൻറ മതിൽ വഴി സാബുവിെൻറ വീടിെൻറ സൺഷേഡിലൂടെ മോഷ്ടാക്കൾ വീട്ടിൽ കടന്നതായാണ് സംശയിക്കുന്നത്. സാബുവിെൻറ വീടിെൻറ സൺഷേഡിൽ അപരിചിതനായ ഒരാൾ നിൽക്കുന്നത് അയൽവാസി കുഞ്ഞുമോളുടെ മകൻ ജസ്റ്റിെൻറ ശ്രദ്ധയിൽപെട്ടു.
ഉടൻ ജസ്റ്റിൻ കുഞ്ഞുമോളെ വിവരം അറിയിക്കുകയും കുഞ്ഞുമോൾ സാബുവിെൻറ വീട്ടിലെത്തി സൺഷേഡിൽ അജ്ഞാതനെ കണ്ട കാര്യം പറയുകയും ചെയ്തു. തുടർന്ന് മുത്തും കുഞ്ഞുമോളും ചേർന്ന് ഒന്നാം നിലയിലെത്തി നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടത് അറിഞ്ഞത്. ഇതിനിടെ സൺഷേഡിൽ നിന്നയാൾ കടന്നുകളഞ്ഞിരുന്നു. സംഭവത്തിൽ തിരുവല്ല െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി െപാലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.