അമ്പലത്തിൽനിന്ന് ഓട്ടുവിളക്കുകൾ മോഷ്ടിച്ച സംഘം പിടിയിൽ
text_fieldsകാക്കൂർ: കാക്കൂർ തെരു മഹാഗണപതി ക്ഷേത്രത്തിൽനിന്ന് ഓട്ടുവിളക്കുകൾ മോഷ്ടിച്ച് വിൽപന നടത്തിയ നാലംഗ സംഘത്തെ കാക്കൂർ പൊലീസ് പിടികൂടി. നാലംഗ സംഘത്തിൽപെട്ട ചേളന്നൂർ അതിയാനത്തിൽ അന്വയ് രാജിനെ (19) സ്റ്റേഷൻ ഓഫിസർ സനൽ രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
മറ്റു മൂന്നുപേർ പ്രായപൂർത്തിയാവാത്തവരാണ്. സെപ്റ്റംബർ രണ്ടിനായിരുന്നു ക്ഷേത്രത്തിൽനിന്ന് ഓട്ടുവിളക്കുകൾ മോഷണംപോയത്. പ്രദേശത്തെയും മോഷണം നടന്ന മറ്റു പ്രദേശങ്ങളിലെയും മുപ്പതോളം സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോഴാണ് പൊലീസ് സംഘത്തിന് പ്രായപൂർത്തിയാവാത്ത മോഷണ സംഘത്തെക്കുറിച്ച് ബോധ്യപ്പെട്ടത്.
പഴയ സാധനങ്ങൾ ശേഖരിക്കുന്ന കാരപ്പറമ്പിലെ കടയിൽ വിൽപന നടത്തിയ ഓട്ടുവിളക്കുകൾ പൊലീസ് സംഘം കണ്ടെടുത്തു. പകൽ സമയത്ത് പല വാഹനങ്ങളിലായി ചുറ്റിക്കറങ്ങി മോഷണം നടത്താനുള്ള സ്ഥലം കണ്ടുവെച്ചതിനുശേഷം രാത്രിയിലാണ് മോഷണം നടത്തുന്നതെന്നും വിറ്റുകിട്ടുന്ന തുക ധൂർത്തടിക്കാനാണ് ഉപയോഗിക്കുന്നതെന്നും മറ്റേതെങ്കിലും സ്ഥലത്ത് മോഷണം നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണെന്നും എസ്.എച്ച്.ഒ സനൽ രാജ് പറഞ്ഞു.
സബ് ഇൻസ്പെക്ടർ അബ്ദുൽ സലാം, എ.എസ്.ഐ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് റിയാസ്, സുബീഷ് ജിത്ത്, സുജാത, അഭിലാഷ്, അരുൺ, രാഹുൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.