Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2023 9:56 AM IST Updated On
date_range 14 April 2023 9:56 AM ISTഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടയെ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്ന് പുറത്താക്കി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവനുസരിച്ച് പെരുനാട് മാടമൺ കൊട്ടൂപ്പാറ ചരുവിൽ വീട്ടിൽ അരുൺ സത്യനെയാണ് (34) ജില്ലയിൽ നിന്ന് പുറത്താക്കിയത്.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പിതാവിന്റെ തല അടിച്ചുപൊട്ടിക്കുകയും ഭാര്യയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും ഉപദ്രവിക്കുകയും ചെയ്തതിനും കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story