Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 11:02 AM IST Updated On
date_range 10 Jan 2022 11:02 AM ISTസ്വർണഉരുപ്പടികളിൽ തിരിമറി; ഒരാൾ അറസ്റ്റിൽ, ഒന്നര കോടിയോളം രൂപ തട്ടി
text_fieldsbookmark_border
പാലാ: പണയംവെച്ച സ്വർണ ഉരുപ്പടികളിൽ തിരിമറി നടത്തി ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തീക്കോയി വേലത്തുശ്ശേരി നോബി നിരപ്പേല്‍ അതുല്‍ നോബിയെയാണ് (25) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലായിലെ കെ.പി.ബി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പണയംവെച്ചിരുന്ന 3693.729 ഗ്രാം സ്വർണഉരുപ്പടികൾ തിരിമറികൾ നടത്തിയെന്നാണ് കേസ്.
സ്ഥാപനത്തിന് ഒരുകോടി നാൽപത്താറുലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഈ കേസിലെ മൂന്നാംപ്രതിയാണ് അതുൽ. പ്രതിയെ പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story