കഷായത്തിൽ വിഷം കലർത്തി ആൺസുഹൃത്തിനെ കൊന്ന കേസിൽ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും ജാമ്യമില്ല
text_fieldsപാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യഹരജി ഹൈകോടതി തള്ളി. ഇപ്പോൾ ജാമ്യമനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഹരജി തള്ളിയത്.
ആൺസുഹൃത്ത് ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി വധിച്ചുവെന്നാണ് കേസ്. സംഭവത്തിൽ ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർക്കും പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. തുടർന്നാണ് ഇവരെയും അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 25നായിരുന്നു ഷാരോണിന്റെ മരണം. സംഭവത്തിൽ 30നായിരുന്നു ഗ്രീഷ്മയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജ്യൂസിൽ വിഷം കലർത്തിയും മറ്റും പല തവണ നടത്തിയ വധശ്രമങ്ങൾക്കൊടുവിൽ കഷായത്തിൽ വിഷം കലർത്തി നൽകി ഷാരോണിനെ ഗ്രീഷ്മ വധിച്ചുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.