ഭാര്യയെ വീട്ടിൽ നിന്നിറക്കണം; പോക്സോ കുറ്റവിമുക്തെൻറ ആവശ്യം മനുഷ്യാവകാശ കമീഷൻ തള്ളി
text_fieldsപത്തനംതിട്ട: പോക്സോ കേസിൽ തന്നെ പ്രതിയാക്കിയ ഭാര്യയെയും മകളെയും തെൻറ വീട്ടിൽ നിന്നും ഇറക്കി വിടണമെന്ന ഭർത്താവിെൻറ ആവശ്യം മനുഷ്യാവകാശ കമീഷൻ തള്ളി.
66 വയസ്സുള്ള പരാതിക്കാരൻ ഉന്നയിക്കുന്നത് സ്വത്ത് സംബന്ധിച്ച തർക്കമായതിനാൽ സിവിൽ കോടതിയിലൂടെ മാത്രമേ പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
പത്തനംതിട്ട അഡീഷനൽ സെഷൻസ് ജഡ്ജിെൻറ വിധിയുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരനായ നെടുമൺ സ്വദേശി കമീഷനെ സമീപിച്ചത്. താൻ പോക്സോ കേസിൽ പ്രതിയായിരുന്നുവെന്നും കോടതി തന്നെ വെറുതെ വിട്ടെന്നും പരാതിയിൽ പറയുന്നു. കേസിന് കാരണക്കാരിയായ തെൻറ ഭാര്യയെ വീട്ടിൽനിന്ന് ഇറക്കി വിടണമെന്നാണ് ആവശ്യം.
കമീഷൻ ജില്ല പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരെൻറ ഇരയായ മകൾ കലക്ടറുടെ ഉത്തരവ് പ്രകാരം തിരുവല്ലയിലെ ഭിന്നശേഷിക്കാരെ പാർപ്പിക്കുന്ന സ്ഥലത്താണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരയായ മകൾ വീട്ടിൽ വരുേമ്പാൾ പരാതിക്കാരൻ വീട്ടിൽ ഉണ്ടാകുന്നതിനോട് ഭാര്യക്ക് എതിർപ്പുണ്ട്. സമാന സംഭവങ്ങൾ ഇനിയുമുണ്ടാകുമെന്ന കാരണത്താൽ പരാതിക്കാരൻ വീട്ടിൽ താമസിക്കുന്നത് ഉചിതമല്ലെന്ന് തങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, തനിക്കെതിരെ കേസു കൊടുത്തവരെ തെൻറ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. വയോധികനായ തന്നെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.