Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരണ്ടുവർഷമായി...

രണ്ടുവർഷമായി പിരിഞ്ഞുകഴിയുന്ന ഭാര്യയെ സംശയ രോഗിയായ യുവാവ് കുത്തിക്കൊന്നു

text_fields
bookmark_border
രണ്ടുവർഷമായി പിരിഞ്ഞുകഴിയുന്ന ഭാര്യയെ സംശയ രോഗിയായ യുവാവ് കുത്തിക്കൊന്നു
cancel

കോയമ്പത്തൂർ: നഗരത്തിലെ ജി. കുപ്പുസാമി നായിഡു മെമ്മോറിയൽ ആശുപത്രിയിൽ നഴ്​സായി ജോലിചെയ്യുന്ന യുവതിയെ ഭർത്താവ്​ കുത്തിക്കൊന്നു. കോയമ്പത്തൂർ ശിവാനന്ദ കോളനി വി. നാൻസി(32) ആണ്​ കൊല്ലപ്പെട്ടത്​. ഭർത്താവ്​ മെഡിക്കൽ റെപ്രസന്‍റിറ്റീവായ കോയമ്പത്തൂർ രത്നപുരി ആറുമുഖ കൗണ്ടർ വീഥി എ. വിനോദാണ് (37)​ പ്രതി.

തിങ്കളാഴ്ച ഉച്ചക്കുശേഷം ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡ്യൂട്ടിയിലായിരുന്ന നഴ്​സിനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ്​ രക്തം വാർന്നൊഴുകിയ നിലയിൽ ഇവർക്ക്​ ഉടനടി ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരസ്പരം നടത്തിയ പിടിവലിയിൽ വിനോദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​. ഇതേ ആശുപത്രിയിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കിയശേഷം ഇയാളെ റേസ്​കോഴ്​സ്​ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

ഭാര്യയെ സംശയിച്ചിരുന്ന വിനോദ്​ രണ്ടു വർഷമായി വേർപിരിഞ്ഞാണ്​ കഴിഞ്ഞിരുന്നത്​. ഇവരുടെ മകൾ വിനോദിനൊപ്പമാണ്​ കഴിഞ്ഞിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - The husband stabbed his wife to death
Next Story