പള്ളിയിലെ കാണിക്കവഞ്ചിയിലെ പണം മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsആലപ്പുഴ: സക്കരിയ ബസാറിലെ ഹാഷ്മിയ മഖാം മസ്ജിദിലെ കാണിക്കവഞ്ചിയിൽനിന്ന് പണം മോഷ്ടിച്ചയാൾ പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്ത് കുടവൂർ ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഹാദിയെയാണ് ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നിർദേശാനുസരണം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് പകൽ അതിക്രമിച്ച് കയറി മസ്ജിദിനുള്ളിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി പൊളിച്ച് അതിലുണ്ടായിരുന്ന പണം മോഷ്ടിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
പള്ളിയുടെ സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽനിന്നുള്ള ചിത്രമാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തിരുവനന്തപുരത്തും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.