Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസുകാരെ മർദിച്ചയാൾ...

പൊലീസുകാരെ മർദിച്ചയാൾ പിടിയിൽ

text_fields
bookmark_border
പൊലീസുകാരെ മർദിച്ചയാൾ പിടിയിൽ
cancel
camera_alt

രാ​ജേ​ഷ്​

മറയൂർ: തിയറ്റർ പരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയത് അന്വേഷിച്ച് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

മറയൂർ എ.എസ്.ഐ ബോബി എം. തോമസ്, സി.പി.ഒ എൻ.എസ്. സന്തോഷ് എന്നിവരെ ആക്രമിച്ച ബാബു നഗർ സ്വദേശി ചിന്ന എന്നറിയപ്പെടുന്ന രാജേഷിനെയാണ് (33) പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മേലാടി സ്വദേശി പാണ്ടിരാജ് കുടുംബസമേതം സിനിമ കാണാൻ ഓട്ടോറിക്ഷയിൽ എത്തിയിരുന്നു.

ഇടവേളയിൽ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ കാണാനില്ലെന്ന് മനസ്സിലായത്. പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജേഷിന്റെ വീട്ടിലെത്തിയപ്പോൾ ഓട്ടോറിക്ഷ കണ്ടെത്തുകയായിരുന്നു.

തുടർന്ന് രാജേഷിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്. ഒട്ടേറെ കേസുകളിലെ പ്രതിയാണ് രാജേഷ് എന്ന് പൊലീസ് പറഞ്ഞു. മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥർ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest.beats policeman
News Summary - The man who beat up the policemen was arrested
Next Story