മൂകയും ബധിരയുമായ ഭാര്യയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsപരവൂർ: മൂകയും ബധിരയുമായ ഭാര്യയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവ് പൊലീസ് പിടിയിൽ. പൂതക്കുളം മാവിള പുത്തൻവീട്ടിൽ ജയചന്ദ്രനാണ്(52) പരവൂർ പൊലീസിന്റെ പിടിയിലായത്. ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും വിറ്റ് നശിപ്പിച്ച മദ്യപാനിയായ പ്രതി കൂടുതൽ പണം ആവശ്യപ്പെട്ട് ഭാര്യയെ സ്ഥിരമായി മർദിക്കുമായിരുന്നു.
17ന് സമാന രീതിയിൽ ഇയാൾ വഴക്കുണ്ടാക്കുകയും തുടർന്ന് നിരവധി തവണ ഭാര്യയുടെ തല ഭിത്തിയിൽ ശക്തിയായി ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഭാര്യാസഹോദരി പ്രതിക്കെതിരെ പരവൂർ സ്റ്റേഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശാരീരിക വൈകല്യം അനുഭവിക്കുന്നവർക്കെതിരെയുള്ള കൈയേറ്റത്തിനും കൊലപാതക ശ്രമത്തിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ നിസാർ, എസ്.ഐ മാരായ നിതിൻ നളൻ, നിസാം, എ.എസ്.ഐമാരായ രമേശൻ, ജോയ്, സി.പി.ഒമാരായ സതീഷ്, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.