ഗ്യാസ് സിലിണ്ടർ കത്തിച്ച ശേഷം കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയയാൾ മരിച്ച നിലയിൽ
text_fieldsവർക്കല: ഗ്യാസ് സിലിണ്ടർ തുറന്നിട്ട് തീകത്തിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പെരുങ്കുഴി സ്വദേശി രാജേന്ദ്രനെയാണ് (57) മരിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളിയാഴ്ച പകൽ വർക്കല കണ്ണമ്പചാലുവിള ചന്ദ്രലേഖയിൽ ബിന്ദു വിശ്വനാഥന്‍റെ വീട്ടിലാണ് സംഭവം. ഇവരുടെ ബന്ധുവിണ് മരിച്ച രാജേന്ദ്രൻ.
വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീയിട്ടതിനാൽ പൊള്ളലേറ്റ് കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന ഇയാളെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. തുണി ഉപയോഗിച്ച് ഫാനിൽ കെട്ടിത്തൂങ്ങിയതാകാമെന്നും തുണിയിൽ തീപിടിച്ചപ്പോൾ താഴെ വീണതാകാമെന്നുമാണ് ഫയർഫോഴ്സിന്‍റെയും പൊലീസിന്‍റെയും പ്രാഥമിക വിലയിരുത്തൽ.
വീടിന്‍റെ ഗേറ്റ് അടഞ്ഞു കിടന്നിരുന്നതിനാൽ ഷിയേഴ്സ്, ഹാമർ എന്നിവ ഉപയോഗിച്ച് ഗേറ്റിലെ പൂട്ട് തകർത്താണ് ഫയർമാൻമാർ അകത്തു കടന്നത്. തുറന്നു കിടന്നിരുന്ന പുറംവാതിലിലൂടെ ബി.എ സെറ്റ് ധരിച്ച് ഫയർമാൻമാരായ ഷഹീർ, വിഷ്ണു വി. നായർ എന്നിവർ അകത്തു കയറി സിലിണ്ടർ പുറത്തെടുത്ത് ചോർച്ചയടച്ച് തണുപ്പിച്ചാണ് അപകടാവസ്ഥ ഒഴിവാക്കിയത്.
കിടപ്പുമുറിയിൽ പൊള്ളലേറ്റും കഴുത്തിൽ കുരുക്കിട്ട നിലയിൽ അബോധാവസ്ഥയിൽ തറയിൽ കിടന്നിരുന്ന രാജേന്ദ്രനെ സേനാംഗങ്ങൾ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കിടപ്പുമുറിയിലെ ഫാനിൽ തുണി കെട്ടി കഴുത്തിൽ ഒരുക്കിട്ട് നടത്തിയ ആത്മഹത്യാ ശ്രമത്തിൽ തുണികത്തിയതു മൂലം തറയിൽ പതിച്ചതായി സംശയിക്കുന്നു.
വീടിനുള്ളിലെ രണ്ട് കിടപ്പു മുറികൾ, ഹാൾ എന്നിവിടങ്ങളിലെ ഉപകരണങ്ങൾ പൂണമായും കത്തിനശിച്ചു. അര മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂണമായും അണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.