മാതാവിന്റെ സുഹൃത്ത് 15കാരിയെ ബിയർ നൽകി പീഡിപ്പിച്ചു; തുറന്നു പറഞ്ഞ് പെൺകുട്ടി
text_fieldsതൃപ്പൂണിത്തുറ: 15കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്ത് പിടിയിൽ. ഇടുക്കി കുമളി ചക്കുപള്ളം സ്വദേശി റോഷിൻ തോമസിനെയാണ് (29) തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം.
തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി നോക്കിവന്ന പ്രതി വടക്കാഞ്ചേരി സ്വദേശിയായ യുവതിയുമായി ഒന്നിച്ച് താമസിക്കുകയായിരുന്നു. യുവതിയുടെ ആദ്യ ബന്ധത്തിലെ മൂന്ന് പെൺമക്കളിൽ മൂത്തയാളെയാണ് പീഡിപ്പിച്ചത്. യുവതി വിദേശത്താണ്.
പ്രതി ബിയർ നൽകി പീഡിപ്പിച്ച കാര്യം കുട്ടി സ്കൂൾ പ്രിൻസിപ്പലിനോട് പറയുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പലാണ് പൊലീസിൽ അറിയിച്ചത്. പ്രതിയുടെ കാർ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർമാരായ പ്രദീപ് എം, രേഷ്മ വി.ആർ, എ.എസ്.ഐമാരായ സന്തോഷ് എം.ജി. രാജീവ്നാഥ്, പ്രിയ .എസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ആർ. മേനോൻ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.